മനാമ: ജീവകാരുണ്യ, കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരെ മുഹറഖ് മലയാളി സമാജം അനുമോദിച്ചു. 

ജീവകാരുണ്യ വിഭാഗത്തില്‍ മുന്‍ പ്രസിഡന്റ് അനസ് റഹീം, മെമ്പര്‍ഷിപ്പ് സെക്രട്ടറി നിസാര്‍ മാഹി, മീഡിയ സെല്‍ കണ്‍വീനര്‍ ഹരികൃഷ്ണന്‍ എന്നിവരെയും കലാ സാംസ്‌കാരിക വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ അനീഷ് കുമാര്‍ എസ്, ഷംഷാദ് അബ്ദുറഹ്‌മാന്‍, ബാഹിറ അനസ്, വനിതാവേദി അംഗങ്ങളായ നാഫിയ അന്‍വര്‍, മിനി ജോണ്‍സണ്‍, സര്‍ഗ്ഗവേദി കലാകാരന്‍ ജോബി, ബാലവേദി അംഗം മറിയ ജോണ്‍സണ്‍, ഗായിക ശ്രീലേഖ ഉണ്ണികൃഷ്ണന്‍ എന്നിവരെയും അനുമോദിച്ചു. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന ചടങ്ങില്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ മുഹമ്മദ് റഫീഖ്, ജോയിന്റ് സെക്രട്ടറി ലത്തീഫ് കെ, എന്റര്‍ടൈമെന്റ് സെക്രട്ടറി സജീവന്‍ വടകര, സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ ബിജിന്‍ ബാലന്‍, എക്‌സിക്യൂട്ടീവ് അംഗം സാദത്ത് കരിപ്പകുളം എന്നിവര്‍ നേതൃത്വം നല്‍കി. പ്രസിഡണ്ട് അന്‍വര്‍ നിലമ്പൂര്‍, സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍, ട്രഷറര്‍ അബ്ദുറഹ്‌മാന്‍ കാസര്‍ഗോഡ്, ചാരിറ്റി കണ്‍വീനര്‍ മുജീബ് വെളിയങ്കോട് എന്നിവര്‍ നന്ദി പറഞ്ഞു