മനാമ: മുഹറഖ് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി ഇല്ലാതെ പ്രയാസമനുഭവിക്കുന്നവര്‍ക്കു മുഹറഖ് മലയാളി സമാജം, ബംഗ്ലാദേശ് സൊസൈറ്റിയും ആയി കൈകോര്‍ത്ത് രണ്ട് ആഴ്ച്ചത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. നിരവധിപേര്‍ക്ക് ആശ്വാസമേകിയ ഫുഡ് കിറ്റ് വിതരണത്തിന് ജനറല്‍ സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍, ട്രഷറര്‍ അബ്ദുറഹ്മാന്‍ കാസര്‍ഗോഡ്, മുന്‍ സെക്രട്ടറി സുജ ആനന്ദ്, മെംബര്‍ഷിപ്പ് സെക്രട്ടറി നിസാര്‍ മാഹി, ചാരിറ്റി കണ്‍വീനര്‍ മുജീബ് വെളിയങ്കോട്, മീഡിയ സെല്‍ കണ്‍വീനര്‍ ഹരികൃഷ്ണന്‍, സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ ബിജിന്‍ ബാലന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശിഹാബ് കറുകപുത്തൂര്‍, സാദത്ത് കരിപ്പകുളം, തങ്കച്ചന്‍ കെ ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി സജീവന്‍ വടകര, ബംഗ്ലാദേശ് സൊസൈറ്റി ജനറല്‍ സെക്രട്ടറി സബുജ് മിലന്‍ എന്നിവര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.