മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്‍ അദ്‌ലിയ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നടത്തിയ 15 ദിവസം നീണ്ടു നിന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമായ ആയിരത്തി നാനൂറോളം പേര്‍ ലാബ് പരിശോധനയ്ക്കും ഡോക്ടറുടെ പരിശോധനയ്ക്കും വിധേയരായി ക്യാമ്പ് പ്രയോജനപ്പെടുത്തി. ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷവും വഹിച്ച ക്യാമ്പിന്റെ സമാപന ചടങ്ങുകള്‍, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലഘട്ടത്തില്‍ സ്വന്തം ജീവന്‍ പോലും മറന്നു കോവിഡ് രോഗികളെ പരിചരിച്ച നഴ്‌സിംഗ് സൂപ്രണ്ട് മേരി സ്‌കറിയയേയും, സാമൂഹ്യ പ്രവര്‍ത്തകന്‍ മണികുട്ടനേയും മെമെന്റോ നല്‍കി ആദരിച്ചു. അബുദാബിയില്‍ വച്ചു നടന്ന ലോക പ്രൊഫഷണല്‍ ജ്യൂ ജിസ്റ്റു ചാമ്പ്യന്‍ഷിപ്പില്‍ ബഹറിനെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുത്ത ഏക മലയാളിയായ ബഹ്റൈന്‍ പോലീസില്‍ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ജിന്‍ഷാദിനെയും ചടങ്ങില്‍ പൊന്നാടയും മൊമെന്റോയും നല്‍കി ആദരിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ ബഷീര്‍ അമ്പലായി, സയെദ്, ജേക്കബ് തേക്കുത്തോട്, ചീഫ് കോര്‍ഡിനേറ്റര്‍ മനോജ് മയ്യന്നൂര്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രധിനിധി പ്യാരിലാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രാജീവ് തുറയൂര്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. സലിം ചിങ്ങപുരം, രമേശ് കെ വി, ശ്രീജിത്ത് കുറിഞ്ഞാലിയോട്, സത്യന്‍ കാവില്‍, ഷാനവാസ്, ബിനില്‍, അസീസ് കൊടുവള്ളി, ജോജീഷ്, രാജേഷ്, വിനോദ് അരൂര്‍, സുധി കൊല്ലം, വിജയന്‍ കരുമല, ശ്രീജിത്ത് അരീക്കര എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.