മനാമ: 'പ്രവാസിക്കൊരു സ്‌നേഹ തണല്‍' എന്ന പേരില്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനും, അദ്‌ലിയ അല്‍ ഹിലാല്‍ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടു നില്‍ക്കുന്ന മെഗാമെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു. സല്‍മാനിയ മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി തലവനും കാന്‍സര്‍ കെയര്‍ സൊസൈറ്റി ചെയര്‍മാനുമായ ഡോ.ചെറിയാന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ സോമന്‍ ബേബി, ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈത്താരത്ത്, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഇന്ത്യന്‍ ക്ലബ് ആക്ടിങ് പ്രസിഡന്റ് സാനി പോള്‍, കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് എഫ്.എം.ഫൈസല്‍, സാമൂഹ്യ പ്രവര്‍ത്തകരായ ചെമ്പന്‍ ജലാല്‍, അനില്‍ യു.കെ, ബിജു ജോര്‍ജ്, സയെദ്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധി പ്യാരിലാല്‍, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ മനോജ് മയ്യന്നൂര്‍, ഗോപാലന്‍ വി.സി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആദ്യദിനം തന്നെ 300 ല്‍ പരം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ രാജീവ് തുറയൂര്‍, ശ്രീജിത്ത് കുറിഞ്ഞാലിയോട്, രമേശ് പയ്യോളി, ബിനില്‍, സത്യന്‍ കാവില്‍, വിജയന്‍ കരുമല, ശ്രീജിത്ത് അരീക്കര, ജ്യോജീഷ്, അസീസ് കൊടുവള്ളി, ഷാനവാസ്, റംഷാദ്, റോഷിത് അത്തോളി, രാജേഷ്, വിനോദ് അരൂര്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പ് നിയന്ത്രിച്ചു. ട്രഷറര്‍ സലീം ചിങ്ങപുരം നന്ദി പ്രകാശിപ്പിച്ചു. നവംബര്‍ 19 മുതല്‍ ഡിസംബര്‍ 3 വരെ 15 ദിവസം നീണ്ടുനില്‍ക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ ബഹ്റൈനിലെ എല്ലാ പ്രവാസികള്‍ക്കും സൗജന്യമായി പേര്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാന്‍ കഴിയുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.