മനാമ: ബഹ്റൈന്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മനാമയുമായി സഹകരിച്ചുകൊണ്ട്, നവംബര്‍ 19 മുതല്‍ ഡിസംബര്‍ 3 വരെ 15 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ കോവിഡ് കാലഘട്ടത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം സൗജന്യമായി ക്യാമ്പില്‍ ലഭ്യമാണ്. മെഡിക്കല്‍ ക്യാമ്പിന്റെ വിജയത്തിനും രജിസ്‌ട്രേഷനുമായി താഴെ കൊടുത്തിരിക്കുന്ന മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍മാരുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജോണി താമരശ്ശേരിയും ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കരും, ചീഫ് കോര്‍ഡിനേറ്റര്‍ മനോജ് മയ്യന്നൂരും ട്രഷറര്‍ സലീം ചിങ്ങപുരവും അറിയിച്ചു. 

ശ്രീജിത്ത് കുറിഞ്ഞാലിയോട്, രമേശ് പയ്യോളി, രാജീവ് തുറയൂര്‍ എന്നിവരുടെയും മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങിയ വിപുലമായ ഒരു കമ്മിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ വിജയത്തിനായി രൂപീകരിച്ചിട്ടുണ്ട്. 


കണ്‍വീനര്‍മാര്‍ : രാജീവ് തുറയൂര്‍ :36120656, ശ്രീജിത്ത് :39027684, ഷാനവാസ് :33069196
സുധി കൊല്ലം :35098568, അസീസ് :36898851, രാജേഷ് :39113740, ശ്രീജിത്ത് :36231584