മനാമ: കൊയിലാണ്ടികൂട്ടം ബഹ്‌റൈന്‍ ചാപ്റ്റര്‍, അദിലിയ അല്‍ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് പുതുവര്‍ഷ ദിനത്തില്‍ തുടങ്ങി ജനുവരി 15 വരെ തുടര്‍ച്ചയായി 15 ദിവസം നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.
രക്ത പരിശോധനയ്‌ക്കോ ഡോക്ടര്‍മാരെ കാണുവാനോ അവസരമില്ലാത്ത അറുന്നൂറിലധികം സാധാരണക്കാര്‍ക്ക് ക്യാമ്പ് കൊണ്ട് പ്രയോജനം ലഭിച്ചു. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, കരള്‍, വൃക്ക തുടങ്ങിയ ടെസ്റ്റുകള്‍ നടത്തി റിസള്‍ട്ടുമായി ഒരു തവണ ഡോക്ടറുടെ പരിശോധനക്കും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് അവസരം ലഭിച്ചു.
ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ ഐ.സി. ആര്‍. എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, കെ.എം. സി. സി ജനറല്‍ സെക്രട്ടറി അസ്സയിനാര്‍ കളത്തിങ്കല്‍, കൊല്ലം പ്രവാസി ഫോറം പ്രസിഡണ്ട് നിസാര്‍ കൊല്ലം, ബഹ്റൈന്‍ നന്തി അസോസിയേഷന്‍ പ്രതിനിധി മുസ്തഫ കുന്നുമ്മല്‍, അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ: ശരത്ത് ചന്ദ്രന്‍, മാര്‍ക്കറ്റിങ് മാനേജര്‍ ആസിഫ് മുഹമ്മദ്, അദിലിയ ബ്രാഞ്ച് ഹെഡ് ലിജോയ് ചാലക്കല്‍, ബ്രാഞ്ച് ഇന്‍ ചാര്‍ജ് പ്യാരേലാല്‍ ജെ. എല്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ. ടി. സലീമിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് പ്രസിഡണ്ട് ഗിരീഷ് കാളിയത്ത് സ്വാഗതവും ജനറല്‍ സെക്രട്ടറി ഹനീഫ് കടലൂര്‍ നന്ദിയും രേഖപ്പെടുത്തി. ട്രഷറര്‍ നൗഫല്‍ നന്തി അല്‍ഹിലാലിന് കൊയിലാണ്ടി കൂട്ടത്തിന്റെ ഉപഹാരം കൈമാറി. ഗ്ലോബല്‍ കമ്മിറ്റി അംഗം തന്‍സീല്‍ മായന്‍വീട്ടില്‍, വൈസ് പ്രസിഡണ്ട് ജബ്ബാര്‍ കുട്ടീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കൊയിലാണ്ടി, ഫൈസല്‍ ഈയഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.