ബഹ്‌റൈന്‍: ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് നടത്തി വരുന്ന  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ഒക്ടോബര്‍ മാസത്തിലെ ചാരിറ്റിയുടെ ഭാഗവും ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗവുമായി അദ്‌ലിയ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു മെഗാ മെഡിക്കല്‍ ക്യാമ്പ്  നടത്തി. 

രാവിലെ  8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പില്‍ 450 ഓളം പ്രവാസികള്‍ക്ക് ഉള്ള പരിശോധനകള്‍ നടന്നു.  സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പില്‍  ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ എന്നീ  പതിവ് പരിശോധനകള്‍ കൂടാതെ ടോട്ടല്‍ കൊളസ്ട്രോള്‍, ക്രിയാറ്റിനിന്‍ (കിഡ്‌നി), എസ്.ജി.പി.റ്റി. (കരള്‍), യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ് എന്നിവയുടെ പരിശോധനയും പ്രതേൃകമായി  ഉള്‍പ്പെടുത്തിയിരുന്നു.

ബഹ്റൈന്‍ ലാല്‍ കെയേഴ്‌സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഫൈസല്‍ എഫ് എം, ട്രഷറര്‍ ഷൈജു, മെഡിക്കല്‍ കണ്‍വീനര്‍ മണിക്കുട്ടന്‍, അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ലിജോ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ടിറ്റോ, പ്രജില്‍, അരുണ്‍ തൈക്കാട്ടില്‍, അരുണ്‍ നെയ്യാര്‍, വൈശാഖ്, സോനു, ഹരി, വിഷ്ണു, രതീഷ്, രഞ്ജിത്, സുബിന്‍, തുളസീദാസ്, ദീപക്, അനീഷ്, എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ ബിജു മലയില്‍, സുനില്‍ കുമാര്‍, രാജീവന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു ആശംസകള്‍ നേര്‍ന്നു.