മനാമ: ബഹ്റൈനിൽ കോവിഡ് പരിശോധനയ്ക്ക് ഏർപ്പെടുത്തിയ ബഹ്റൈൻ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയുടെ മൊബൈൽ മെഡിക്കൽ യൂണിറ്റ് ശ്രദ്ധയാകർഷിക്കുന്നു.

ക്യൂ നിന്ന് പരിശോധന നടത്തുമ്പോൾ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഡ്രൈവ് ത്രൂ സംവിധാനം ഏർപ്പെടുത്തിയതെന്ന് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ.കാസിം അർദാധി പറഞ്ഞു.

ജൂഫയറിലെ കേന്ദ്രത്തിൽ നിന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി പരിശോധനാ സൗകര്യമൊരുക്കും.