മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ഷിഫ അല്‍ ജസീറ ഹോസ്പിറ്റലുമായി ചേര്‍ന്ന് നാലാമത് മെഡിക്കല്‍ ക്യാമ്പ്, ജനറല്‍ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പായി നടത്തുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെടുന്ന ക്യാമ്പില്‍ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ക്രിയാറ്റിന്‍, ബ്ലഡ് പ്രഷര്‍, ബോഡി മാസ്സ് ഇന്‍ഡെക്‌സ് തുടങ്ങിയ വിവിധ ലാബ് പരിശോധനകളും, ജനറല്‍ ഫിസിഷ്യന്റെ കണ്‍സള്‍ട്ടിംഗും സൗജന്യമായിരിക്കും. ഒക്ടോബര്‍ 8, 15 എന്നീ വെള്ളിയാഴ്ചകളില്‍ ഹോസ്പിറ്റലില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പേര്, സി.പി.ആര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജില്ല എന്നിവ വാട്‌സപ്പ് മെസേജ് ചെയ്താല്‍ മതിയാകുമെന്ന് ക്യാമ്പ് കണ്‍വീനര്‍ ഹരീഷ്.പി.കെ.അറിയിച്ചു. 

വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഹരീഷ്.പി.കെ (39725510) അഭിലാഷ് .എം.പി. (66335400) അഷ്‌റഫ്.പി. (39116392) സവിനേഷ് (35059926) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ആക്ടിംഗ് പ്രസിഡണ്ട് ഷാജി പുതുക്കുടി, ജനറല്‍ സെക്രട്ടറി ജയേഷ്.വി.കെ, ട്രഷറര്‍ റിഷാദ് വലിയകത്ത് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബഹ്‌റൈനിലെ ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് കുറഞ്ഞ കാലത്തിനുള്ളില്‍ സജീവമായ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കേരളത്തിലും ബഹ്‌റൈനിലുമുള്ള അശരണര്‍ക്ക് സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം കെ.പി.എഫ് ചാരിറ്റിവിംഗ് കണ്‍വീനര്‍മാരായ ശശി അക്കരാലും, വേണുവടകരയും, കെ.പി.എഫ് പ്രസിഡണ്ട് സുധീര്‍ തിരുനിലത്തിനൊപ്പം നോര്‍ക്ക കോഴിക്കോട് റീജ്യനല്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. കോഴിക്കോട് റീജ്യനല്‍ ഓഫീസ് കെ.പി.എഫിന് നല്‍കുന്ന പൂര്‍ണ്ണ സഹകരണത്തിന് നന്ദി അറിയിച്ച് കൊണ്ട് മെമെന്റോ നല്‍കുകയും ചെയ്തു.