മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹാര്‍ട്ട് അറ്റാക്കുകളുടെയും അതേ തുടര്‍ന്നുള്ള മരണങ്ങളുടെയും ആശങ്കകള്‍ അംഗങ്ങള്‍ക്കും, സമൂഹത്തിലും സൃഷ്ടിച്ച മാനസിക പിരിമുറുക്കം കുറക്കുന്നതിനും, ഹൃദയാരോഗ്യ പരിശോധനക്കും, ഡയബറ്റിക്, ഓര്‍ത്തോപീഡിക് വിഭാഗങ്ങളുടെ  സേവനങ്ങളുമായി, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പ്പിറ്റല്‍, അപ്പോളോ കാര്‍ഡിയാക് സെന്ററുമായി യോജിച്ചു കൊണ്ടാണ് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

ഓഗസ്റ്റ് 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 6 മണി മുതല്‍ 8 മണി വരെയാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്റോ ക്രിനോളജിസ്റ്റ് & ഡയബറ്റിക് വിദഗ്ദ്ധന്‍: ഡോ. മെഹര്‍ അല്‍ ഷാഹീന്‍, ഓര്‍ത്തോപീഡിക് റീപ്ലേസ്‌മെന്റ് സര്‍ജന്‍: ഡോ. അക്രം അല്‍ ഹസാനി ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ്: ഡോ. ഷെയ്ഖ് സ്വാലെഹിന്‍ ബക്‌സ് എന്നിവരുടെ സേവനം തികച്ചും സൗജന്യമാണ്. 

പേര് രജിസ്ട്രര്‍ ചെയ്യുന്നതിന് താഴെ കൊടുത്ത കോഡിനേഷന്‍ വിംഗുമായി ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക ഷാജി .പി-36312552, സുജിത്-66996352, സവിനേഷ്-35059926, രജീഷ്-35343418, പ്രജിത്ത്-39767389. ഈ ക്യാമ്പ് ഹൃദയസംബന്ധമായും, ഡയബറ്റിക് ബുദ്ധിമുട്ടനുഭവിക്കുന്നവരും, അസ്ഥിരോഗങ്ങള്‍ക്ക് സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയവരും പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത്, സെക്രട്ടറി ജയേഷ് വി.കെ, അസിസ്റ്റന്റ് ട്രഷറര്‍ അഷ്‌റഫ്. പി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇമെയിലിലുടെയും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് : kpfbahrain@gmail.com