മനാമ: മുഹറഖ് മലയാളി സമാജം, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മുഹറഖ്മായി ചേര്‍ന്നു നടത്തി വന്ന ഒരുമാസം നീണ്ടു നിന്ന മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടത്തിയ ക്യാമ്പ് മുന്നൂറോളം പേര്‍ക്ക് പ്രയോജനകരമായി. 

എം എം എസ് ജീവകാരുണ്യ വിഭാഗം നേതൃത്വത്തില്‍ ആയിരുന്നു ക്യാമ്പ്. സജീവന്‍ വടകര, അനസ് റഹിം, മുഹമ്മദ് റഫീക്ക്, മുജീബ് വെളിയന്‍കോഡ്, ആനന്ദ് വേണുഗോപാല്‍ നായര്‍, ദിവ്യ പ്രമോദ്, സുജ ആനന്ദ്, ബാഹിറ സമദ് തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. സമാപന ചടങ്ങില്‍ എംഎംഎസ് പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, മുന്‍ പ്രസിഡന്റ് അനസ് റഹിം, എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി സജീവന്‍ വടകര, ഹിലാല്‍ ഹോസ്പിറ്റല്‍ മുഹറഖ് ബ്രാഞ്ച് ഹെഡ് ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.