മനാമ:  ലോക വനിതാ ദിനത്തിന്റെ ഭാഗമായി സിംസ് വനിതാ വിഭാഗം, കിംസ് മെഡിക്കല്‍ സെന്റ്ററിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സിംസ് ഗുഡ് വിന്‍ ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഡോ. നിതാ ഫെലിക്‌സ് ഉദ്ഘാടനം ചെയ്തു. 

അന്‍പതില്‍ പരം വനിതകള്‍ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക് വിധേയരായി. സ്തനാര്‍ബുദത്തെ കുറിച്ച് ഡോ നിതാ ഫെലിക്‌സ് ക്ലാസ്സ് നയിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കിംസ് മെഡിക്കല്‍ സെന്റ്ററില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധനയും, കണ്‍സല്‍ട്ടേഷനും ലഭ്യമാണ്. 

സിംസ് പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ്റ് പി റ്റി ജോസഫ്, ലേഡീസ് വിങ് കോര്‍ഡിനേറ്റര്‍ ജെയിന്‍ ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു. കിംസ് മെഡിക്കല്‍ സെന്റ്ററിനുള്ള സിംസിന്റെ്റ ഉപഹാരം സിംസ് പ്രസിഡന്റ്റ് ബെന്നി വര്‍ഗ്ഗീസ് കൈമാറി.