മനാമ: മഹാമാരിയുടെ പ്രതിസന്ധികാലത്തു പെരുന്നാള്‍ ആഘോഷം സഹജീവി സ്‌നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു, കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബലിപെരുന്നാള്‍ ദിനത്തില്‍ മുഹറഖിലെ തൊഴിലാളികളുടെ താമസസ്ഥലത്തു പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്തു.

ജൂലൈ 22 നു കെ.പി.എ സിത്ര, ഹിദ്ദ് ഏരിയകളുടെ നേതൃത്വത്തില്‍ ബിഡിഎഫ് ഹോസ്പിറ്റലില്‍ വച്ച് കെ.പി.എ സ്‌നേഹസ്പര്‍ശം നാലാമത് രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ഭക്ഷണ വിതരണത്തിന് കെ.പി.എ. പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ , സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, നിഹാസ് പള്ളിക്കല്‍, അജിത് ബാബു, അനോജ് മാസ്റ്റര്‍, രജീഷ് പട്ടാഴി എന്നിവര്‍ നേതൃത്വം കൊടുത്തു. 

ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് നല്‍കി വരുന്ന ഡ്രൈ റേഷന്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.