മനാമ:  ബഹ്റൈനിലെ ഇന്ത്യന്‍ വനിതകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബീറ്റ് ദി ഹീറ്റ് എന്ന രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന് തുടക്കമായി. 

പൊരിവെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കുടിവെള്ളം, ജ്യൂസ്, പഴവര്‍ഗ്ഗങ്ങള്‍, വട പാവ്, ഐസ് ക്രീം തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളടങ്ങിയ ബോക്‌സ്, കിംഗ് ഹമാദ് ഹോസ്പിറ്റല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തുകൊണ്ടാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. മെഗാ മാര്‍ട്ടിന്റെ സഹകരണത്തോടെ എണ്‍പതോളം കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ക്കാണ് ഇവ വിതരണം ചെയ്തത്.