മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ തുടര്‍ച്ചയായി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ രക്തദാന ക്യാമ്പ് നടത്തി. നൂറില്‍ പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ ഡോക്ടര്‍ ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു. 

ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഐ.സി.ആര്‍.എഫ്. ജനറല്‍ സെക്രട്ടറി പങ്കജ് നെല്ലൂര്‍, പ്രമുഖ സാമൂഹികപ്രവര്‍ത്തകരായ നാസ്സര്‍ മഞ്ചേരി, ചെമ്പന്‍ ജലാല്‍, മണിക്കുട്ടന്‍, സി. കെ. രാജീവന്‍, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര, പ്രവാസി ലീഗല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അമല്‍ ദേവ്, കെ.ജെ.പി.എ. ചീഫ് കോര്‍ഡിനേറ്റര്‍ മനോജ് മയ്യന്നൂര്‍, രാജീവ് തുറയൂര്‍, എം.സി. പവിത്രന്‍, സത്യന്‍ പേരാമ്പ്ര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കെ.ജെ.പി.എ. ഭാരവാഹികളായ ശ്രീജിത്ത് കുറിഞ്ഞാലിയോട്, സത്യന്‍ കാവില്‍, ഷാനവാസ്, ബിനില്‍, ജ്യോജീഷ്, അസീസ് കൊടുവള്ളി, രാജേഷ്, വിനോദ് അരൂര്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സുബീഷ് മടപ്പള്ളി, റംഷാദ്, സുധി, വിജയന്‍ കരുമല, കാത്തു സച്ചിന്‍ദേവ്, ഉപര്‍ണ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കെ.ജെ.പി.എ. ട്രഷറര്‍ സലീം ചിങ്ങപുരം സല്‍മാനിയ ബ്ലഡ് ബാങ്കിലെ സ്റ്റാഫുകള്‍ക്കും അതിഥികള്‍ക്കും രക്തദാന ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.