മനാമ: തിരുനബി (സ്വ) സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തില്‍ ഐ.സി.എഫ് റിഫ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി റിഫ മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ , ക്വിസ് എന്നീ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ഹാദിയ പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച അറബിക് കാലിഗ്രാഫി, പ്രബന്ധ രചന, ക്രാഫ്റ്റ് ഇവേഷന്‍ ഹണ്ട് എന്നീ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഹാദിയ കോഴ്‌സിന് നേതൃത്വം നല്‍കിയ അമീറ ഉമൈറമാര്‍ക്കുള്ള ഉപഹാരവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

ഈസ്റ്റ് റിഫ മദ്രസ ഹാളില്‍ സംഘടിപ്പിച്ച അനുമോദന സംഗമത്തില്‍ റിഫ സെന്‍ട്രല്‍ പ്രസിഡന്റ് ശംസുദ്ധീന്‍ സുഹരി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷണല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി റഫീഖ് ലത്വീഫി വരവൂര്‍ സംഗമം ഉത്ഘാടനം ചെയ്തു. പി.എം സുലൈമാന്‍ ഹാജി, എം.സി അബ്ദുല്‍ കരീം ഹാജി, നജീം നൂറുദ്ധീന്‍, ഹാരിസ് എ.കെ.വി, ലുഖമാനുല്‍ ഹഖീം തുടങ്ങിയവര്‍ സംസാരിച്ചു.