മനാമ: കെഎംസിസി ബഹ്റൈന്‍ സ്പോര്‍ട്‌സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഹൂറ ഗോസി ഗ്രൗണ്ടിൽ തുടക്കം. കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്, ഉത്ഘാടനത്തിന് പകിട്ടേകി. ചടങ്ങില്‍ ഐ സി ആര്‍ എഫ് ചെയര്‍മാന്‍ ഡോക്ടര്‍ ബാബു രാമചന്ദ്രന്‍, ടൂര്‍ണമെന്റ് മെയിന്‍ സ്‌പോസര്‍ അല്‍കറാര്‍ ജനറല്‍ മാനേജര്‍ ഷമീര്‍, കെഎംസിസി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുസ്തഫ കെ പി, സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കൽ, റഫീഖ് തോട്ടക്കര, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ഗഫൂര്‍ കൈപ്പമംഗലം, സാദിക്ക് മഠത്തില്‍, നിസാര്‍ ഉസ്മാന്‍, ഖാന്‍ അസാക്കോ, ഉമ്മര്‍ മലപ്പുറം, ഫൈസല്‍ ഇസ്മായില്‍, അഷ്റഫ് കാക്കണ്ടി, അസ്‌കര്‍ വടകര തുടങ്ങിയവര്‍ പങ്കെടുത്തു. 

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ 9 ടീമുകളാണ് മത്സരിക്കുത്. ആദ്യ മത്സരത്തില്‍ സ്‌പോര്‍ട്ടിങ് എഫ് സി എതിരില്ലാത്ത 3 ഗോളു കള്‍ക്ക് മിഡ്ലാന്‍ഡ് എഫ് സി യെ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ സാല്‍സറ്റ് എഫ് സി എതിരില്ലാത്ത ഒരു ഗോളിന് മറീന എഫ് സി യെ പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ യുവകേരളയും ഐ എസ് എഫ്, എഫ് സി യും ഓരോ ഗോളുകള്‍ അടിച്ചു സമനില പാലിച്ചു.

സ്‌പോര്‍ട്ടിങ് എഫ് സി യുടെ രണ്ടാം മത്സരത്തില്‍ അല്‍ കേര്‍ളാവി എഫ് സി യുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ എഫ് സി ഗ്രോ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട മറീന എഫ് സി യെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
ആറാം മത്സരത്തില്‍ ആദ്യ മത്സരം സമനിലയില്‍ കുടുങ്ങിയ ഐ എസ് എഫ്, എഫ് സി രണ്ടാം മത്സരത്തില്‍ കെഎംസിസി എഫ് സി യെ സമനിലയില്‍ കുരുക്കുകയായിരുു.
മറ്റൊരു മത്സരത്തില്‍ ആദ്യമത്സരം സമനില നേടിയ അല്‍ കേരളാവി എഫ് സി മിഡ്ലാന്‍ഡ് എഫ് സി യോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ വിജയിച്ച എഫ് സി ഗ്രോ രണ്ടാം മത്സരത്തില്‍ സാല്‍സെറ്റ് എഫ് സി യോട് 2 ഗോളുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. അവസാന മത്സരത്തില്‍ കെഎംസിസി എഫ് സി എതിരില്ലാത്ത 3 ഗോളുകള്‍ക്ക് യുവകേരള എഫ് സിയോട് അടിയറവ് പറഞ്ഞു.

രണ്ടാം ദിനത്തിലേ ആദ്യ സെമി ഫൈനലില്‍ സ്‌പോര്‍ട്ടിങ് എഫ് സി, ഗ്രോ എഫ് സി, യെയും രണ്ടാം സെമിയില്‍ സാല്‍സേറ്റ് എഫ് സി യുവ കേരളയെയും നേരിടും. തുടര്‍ന്ന് ഫൈനല്‍ മത്സരം നടക്കും.