മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഫ്രണ്ട് ഓഫ് ബഹ്‌റൈനും, ലൈറ്റ് ഓഫ് കൈന്‍ഡ്‌നെസും ചേര്‍ന്ന് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് എല്ലാ വര്‍ഷവും നടത്താറുള്ള മെഗാ മെഡിക്കല്‍ ക്യാമ്പിന് ഇത്തവണ ഡിസംബര്‍ പതിനാറാം തീതിതി മനാമ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ തുടക്കം കുറിക്കും. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ വൃക്ക, കരള്‍, കൊളസ്‌ട്രോള്‍, ബളഡ് പ്രഷര്‍, ഷുഗര്‍ എന്നിവയില്‍ വിശദമായ പരിശോധന സൗജന്യമായി നടത്തുന്നത്. കൂടാതെ പരിശോധനാ ഫലം കാണിച്ച്   ഡോക്ടറെ സൗജന്യമായി കാണാനും സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തിൽ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഭാരവാഹികളായ എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, മണികുട്ടന്‍, ലൈറ്റ് ഓഫ് കൈന്‍ഡ്‌നെസ്സ് ഭാരവാഹികളായ സയ്യിദ് ഹനീഫ്, യൂസുഫ് സെയ്യിദ് എന്നിവരും അല്‍ ഹിലാല്‍ പ്രതിനിധികളായ ലിജോയ് ചാലക്കല്‍, പ്യാരിലാല്‍ എന്നിവരും പങ്കെടുത്തു.

വിശദ വിവരങ്ങള്‍ക്ക് 66398499,36221399,39091901 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.