മനാമ: ബഹ്റൈന്‍ അന്‍പതാമത് ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി. ബഹ്റൈന്‍ സ്പോര്‍ട്‌സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സീസൺ 5 ഫുട്‌ബോള്‍ ടൂർണമെന്റ് ഹൂറയിലെ ഗോസി ഗ്രൗണ്ടില്‍ വെച്ചു വ്യാഴാഴ്ച ആരംഭിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. കെ.എം.സി.സി. 

ഫുട്ബാള്‍ ടീം അടക്കമുള്ള ഒമ്പതോളം പ്രഗത്ഭ ടീമുകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരം ഡിസംബര്‍ 2, 3 എന്നീ രണ്ടു ദിവസങ്ങളിലായാണ് നടക്കുക. കുട്ടികളുടെ മാര്‍ച്ച് പാസ്റ്റോടെ മത്സരം രാത്രി 9 മണിക്ക് ആരംഭിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഗഫൂര്‍ കൈപ്പമംഗലം, ജനറല്‍ കൺവീനര്‍ സാദിക്ക് സ്‌കൈ എന്നവര്‍ അറിയിച്ചു. കെ.എം.സി.സി. ടീം ഉള്‍പ്പടെ എല്ലാ ടീമുകളും പ്രമുഖരായ കളിക്കാരെ നാട്ടില്‍ നിന്നും മറ്റു ജി.സി.സി. രാജ്യങ്ങളില്‍ നിന്നും കൊണ്ടു വന്ന ടീമിനെ താര നിബിഢമാക്കുന്നത് ഈ ടൂര്‍ണ്ണമെന്റിന്റെ പ്രത്യേകതയാണ്.

പരിപാരിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും ഏവരുടെയും സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് വിങ് ചെയര്‍മാന്‍ ഗഫൂര്‍ കൈപ്പമംഗലം, കെഎംസിസി സംസ്ഥാന സെക്രട്ടറി ഓ.കെ.കാസിം, സ്‌പോര്‍ട്‌സ് വിംഗ് കൺവീനര്‍ അസ്‌കര്‍ വടകര, പ്രോഗ്രാം കൺവീനര്‍ സാദിഖ് സ്‌കൈ, ട്രഷറര്‍ ഖാന്‍ അസാസ്‌ക്കോ, വൈസ് ചെയര്‍മാന്മാരായ നിസാര്‍ ഉസ്മാന്‍, ഉമ്മര്‍ മലപ്പുറം, അസ്ലം വടകര, പ്രോഗ്രാം കമ്മിറ്റി കൺവീനര്‍ അലി അക്ബര്‍, മീഡിയ വിംഗ് കൺവീനര്‍ ശിഹാബ് ചാപ്പനങ്ങാടി, മറ്റു സബ് കമ്മിറ്റി ഭാരവാഹികളായ മാസില്‍ പട്ടാമ്പി, ഹാരിസ് വി വി തൃത്താല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു .