madrasa

മനാമ: 'തിരുനബി (സ്വ) സഹിഷ്ണുതയുടെ മാതൃക' എന്ന പ്രമേയത്തില്‍ ഐ.സി.എഫ് റിഫ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി റിഫ മജ്മഉ തഅ്ലീമില്‍ ഖുര്‍ആന്‍ മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കലാ പരിപാടികള്‍, ഹിഫ്‌ളുല്‍ ഖുര്‍ആന്‍, ക്വിസ് എീ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ഹാദിയ പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച അറബിക് കാലിഗ്രാഫി പ്രബന്ധ രചന ക്രാഫറ്റ് ഇവേഷന്‍ ഹണ്ട് എീ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഹാദിയ കോഴ്‌സിന് നേതൃത്വം നല്‍കിയ അമീറ ഉമൈറമാര്‍ക്കുള്ള ഉപഹാരവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഡിസംബര്‍ 1 ബുധനാഴ്ച രാത്രി 8.00 മണിക്ക് ഈസ്റ്റ് റിഫ മദ്രസ്സ ഹാളില്‍ വെച്ച് നടത്തപ്പെടുന്ന അനുമോദന സംഗമത്തില്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

റഫീഖ് ലത്വീഫി വരവൂര്‍, ശംസുദ്ധീന്‍ സുഹരി, അബ്ദുല്‍ അസീസ് ഹാജി കൊടുമയില്‍, സുല്‍ഫിക്കര്‍ അലി അയിരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പി.എം സുലൈമാന്‍ ഹാജി, പി.വി അബ്ദുള്ള ഹാജി, അബ്ദുല്‍ റഹീം ഹാജി കൊല്ലം, ഹാഷിം വില്ല്യാപ്പിള്ളി, നിസാര്‍ വില്ല്യാപ്പിള്ളി, അബ്ദുല്‍ ബാരി, നജീം നൂറുദ്ധീന്‍, അന്‍സാര്‍ തലശ്ശേരി, ലുഖ്മാനുല്‍ ഹഖീം തുടങ്ങിയവര്‍ സംബന്ധിക്കും.