മനാമ: ബഹ്‌റൈന്‍ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ സ്റ്റുഡന്റ്‌സ് കൗൺസിലിന്റെ സ്ഥാനാരോഹണവും 2021-22 അധ്യയന വര്‍ഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു. 

സ്‌കൂള്‍ ഹെഡ് ബോയ് ആലാ അഷ്റഫ് ഹെല്‍മി മുഹമ്മദ് അബ്ദുല്‍വഹാബ്, സ്‌കൂള്‍ ഹെഡ് ഗേള്‍ റനീന്‍ മൗസ മുഹമ്മദ് ദീബ് റായല്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 18 അംഗങ്ങള്‍ വേദിയില്‍ പ്രവേശിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 

സ്‌കൂള്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് മഷൂദും പ്രിന്‍സിപ്പല്‍ അമീന്‍ മുഹമ്മദ് അഹമ്മദ് ഹെലിവയും കൗൺസില്‍ അംഗങ്ങളെ ബാഡ്ജ് അണിയിച്ചു. സ്‌കൂള്‍ ഹെഡ് ബോയ് ആലാ അഷ്റഫ് ഹെല്‍മി മുഹമ്മദ് അബ്ദുല്‍വഹാബ് സ്വാഗതവും ഷെറീന്‍ അലി അബ്ദുല്ല മഹമൂദ് നന്ദിയും പറഞ്ഞു.