മനാമ: ബഹ്‌റൈനിലെ സാംസ്കാരിക സംഘടനയായ കേരള കാതോലിക് അസോസിയേഷന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ഓൺലൈന്‍ ക്വിസ് ലൈവ് ഷോ കെ.സി.എ. 'ഗ്രാന്‍ഡ് മാസ്റ്റര്‍ 2021' ന്റെ ഉദ്ഘാടന ചടങ്ങ് കെ.സി.എയിൽ വെച്ച് നിടർവഹിച്ചു. കെ.സി.എ. പ്രസിഡന്റ് റോയ് സി ആന്റണി അധ്യക്ഷത വഹിച്ചു.

ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ഐ.സി.ആര്‍.എഫ്. അഡ്വൈസർ അരുള്‍ ദാസ്, യൂണിഗ്രാഡ് എഡ്യൂക്കേഷന്‍ സെന്റര്‍ അക്കാദമിക് ഡയറക്ടര്‍ സുജ ജയ പ്രകാശ് എന്നിവര്‍ അതിഥികളായി പങ്കെടുത്തു. കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.

ടി.വി.ആര്‍ പ്രതിനിധി ജോളി ജോസഫ് വടക്കേക്കര, മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ അബ്ദുല്ല, ബഹ്‌റൈന്‍ മീഡിയാ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ഓര്‍ഗനൈസിംഗ് കൺവീനര്‍ ലിയോ ജോസഫ്, കെ.സി.എ. ജോയിന്റ് സെക്രട്ടറി ജിന്‍സ പുതുശ്ശേരി, ക്വിസ് മാസ്റ്റര്‍ അനീഷ് നിര്‍മ്മലന്‍, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സേവി മാത്തുണ്ണി, ചാരിറ്റി വിങ് കൺവീനര്‍ പീറ്റര്‍ സോളമന്‍ എന്നിവര്‍ സംബന്ധിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളും, മറ്റു അതിഥികളും ഓൺലൈന്‍ ആയി പങ്കെടുത്തു.