മനാമ: ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും സഹകാരികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കിംസ് ഹോസ്പിറ്റല്‍ ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. സിഞ്ചിലെ ഫ്രണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിംസ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അനസ് ബഷീര്‍, ഫ്രണ്ട്സ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങലിന് ധാരണാപത്രം കൈമാറി. പ്രിവിലേജ് കാര്‍ഡ് ഉള്ളവര്‍ക്ക് കിംസ് ആശുപത്രി നല്‍കുന്ന ഡിസ്‌കൗണ്ടുകളെകുറിച്ച് അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആസിഫ് ഇഖ്ബാല്‍ വിശദീകരിച്ചു. 

ഫ്രണ്ട്സ് വൈസ് പ്രസിഡന്റുമാരായ സഈദ് റമദാന്‍ നദ്വി, സലിം ഇ.കെ, ആക്റ്റിങ് ജന. സെക്രട്ടറി അബ്ബാസ് മലയില്‍, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി. കെ, ജനസേവന വിഭാഗം സെക്രട്ടറി അഹ്മദ് റഫീഖ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫ്രണ്ട്സ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക രംഗത്തെ ഇടപെടലുകളും പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണെ് അനസ് ബഷീര്‍ പറഞ്ഞു.