മനാമ: ബഹ്റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം, ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ നടന്ന മെഡിക്കല്‍ ക്യാമ്പ് ഇന്ത്യന്‍ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയുടെ പത്‌നി മോണിക്ക ശ്രീവാസ്തവ സന്ദര്‍ശിച്ചു. 

നിരവധി പേരാണ് സമാജം സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉപയോഗപ്പെടുത്തിയത് എന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

ഓര്‍ത്തോ, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗത്തിലെ പ്രഗദ്ഭരായ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ക്യാമ്പില്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമാക്കിയ എല്ലവരാരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമാജം വനിതാ വിഭാഗം പ്രസിഡന്റ് ജയാ രവികുമാര്‍, സെക്രട്ടറി അര്‍ച്ചന വിഭീഷ് എന്നിവര്‍ പറഞ്ഞു. സമാജം ഭരണ സമിതി അഗങ്ങള്‍, വനിതാവേദി അംഗങ്ങള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ സന്നിഹിതരായിരുന്നു.