മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാര്‍ വനിതകളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 
 
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് സീനിയര്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ്  ഡോക്ടര്‍ നിഷ പിള്ളയാണ് വനിതകള്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ ബോധവത്കരണ ക്ലാസ് എടുത്തത്. 

കെ.പി.എ. പ്രസിഡന്റ് നിസാര്‍ കൊല്ലം ഉദ്ഘാടനം ചെയ്ത ചടങ്ങിന് ലേഡീസ് വിങ് പ്രസിഡന്റ് ബിസ്മി രാജ് അദ്ധ്യക്ഷത വഹിച്ചു. ലേഡീസ് വിങ് സെക്രട്ടറി ലക്ഷ്മി സന്തോഷ് സ്വാഗതവും ജോ. സെക്രട്ടറി ഷാമില ഇസ്മയില്‍ നന്ദിയും പറഞ്ഞു. 

കെ.പി.എ. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ , ട്രെഷറര്‍ രാജ് കൃഷ്ണന്‍ , സെക്രട്ടറി കിഷോര്‍ കുമാര്‍, ലേഡീസ് വിങ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജമാല്‍, ഹോസ്പിറ്റല്‍ -ചാരിറ്റി വിങ് കണ്‍വീനര്‍ ജിബി ജോണ്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ സെഷനു ശേഷം അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡോക്ടര്‍ മറുപടി നല്‍കി.