manama
സുകൃത്

മനാമ: കണ്ണൂര്‍ തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിന്റെ മകന്‍ സുകൃതിനെ (17) കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ അദ്‌ലിയയിലെ വീട്ടില്‍നിന്ന് നടക്കാനിറങ്ങിയതാണ്.

തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് ഉമ്മുല്‍ ഹസത്തെ ഒരു കെട്ടിടത്തിന്റെ പിന്നില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ്. മാതാവ്: ചേതന. സഹോദരന്‍ തന്‍മയ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.