മനാമ: ഐ.വൈ.സി.സി. വാര്‍ഷിക പുനഃസംഘടന നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ നടക്കുന്ന ഏരിയാ സമ്മേളനങ്ങള്‍ നവംബര്‍ 12-ന് പൂര്‍ത്തിയാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മനാമ ഏരിയ സമ്മേളനം കേ സിറ്റി ഹാളില്‍ വെച്ച് നടന്നു. ദേശീയ പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, മുന്‍ പ്രസിഡന്റ് വിന്‍സ് കൂത്തപ്പള്ളി, വൈസ് പ്രസിഡന്റ് ഫാസില്‍ വട്ടോളി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷപരിപാടികളുടെ അവലോകനവും ഉണ്ടായിരുന്നു. ഏരിയ പ്രസിഡന്റ് ജയഫര്‍ അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്‍സാര്‍ ടി.ഇ. സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഭാരവാഹികളായി പ്രസിഡന്റ് - ജയഫര്‍ അലി, വൈസ് പ്രസിഡന്റ് - മുഹമ്മദ്  അനീസ് ,ജന.സെക്രട്ടറി - റോഷന്‍ ആന്റണി, ജോ.സെക്രട്ടറി - റാസിബ് കെ, ട്രഷറര്‍ - മുഹമ്മദ് ജസീല്‍ എന്നിവരെയും ഏരിയ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ആയി ഫര്‍സിന്‍ ജീലാനി, ഷഹാദ്, സുഹൈല്‍, സുലൈമാന്‍, ഷെരീഫ്, ഷാഹിദ് എ., ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ആയി വിന്‍സു കൂത്തപ്പള്ളി, ഫാസില്‍ വട്ടോളി, ശ്രീജിത്ത് തോട്ടില്‍ പാലം, അന്‍സാര്‍ ടി.ഇ., സഫീര്‍ പവുങ്ങാടന്‍ എന്നിവരെയും പുതിയതായി രൂപീകരിച്ച ദേശീയ കൗണ്‍സില്‍ അംഗം ആയി സന്ദീപ് ശശീന്ദ്രനെയും തെരെഞ്ഞെടുത്തു.