manama
മൊയ്തു ഹാജി

മനാമ: കെ.എം.സി.സി. ബഹ്റൈന്‍ സംസ്ഥാന സെക്രട്ടറിയും ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ എ.പി. ഫൈസല്‍ വില്ല്യാപ്പള്ളിയുടെ പിതാവ് ആശാരിപ്പറമ്പത്ത് മൊയ്തു ഹാജിയുടെ വിയോഗത്തില്‍ കെ.എം.സി.സി. ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. 

മൊയ്തു ഹാജിയുടെ വിയോഗം ഏറെ വേദനാജനകവും ദുഃഖകരവുമാണെന്ന് കെ.എം.സി.സി. ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. സാമൂഹിക സേവന രംഗത്തും സമുദായിക രംഗത്തും സജീവമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. വിയോഗത്തില്‍ കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും നേതാക്കള്‍ പറഞ്ഞു. പരേതന് വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാത്രി മനാമ കെ.എം.സി.സി. ആസ്ഥാനത്ത് നടന്നു. ഏതാനും നാളുകളായി ചികിത്സയിലായിരുന്ന മൊയ്തു ഹാജി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: സൈനബ. മക്കള്‍: എ.പി. ഫൈസല്‍, ഫൗസിയ.