മനാമ:  സംസ്‌കൃതി ബഹ്‌റൈന്‍ പുതിയതായി ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം അഭിനേത്രിയും എഴുത്തുകാരിയുമായ ജയാ മേനോന്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. 

സംസ്‌കൃതി ബഹ്‌റൈന്‍ പ്രസിഡന്റ് പ്രവീണ്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റിതിന്‍ രാജ് സ്വാഗതം പറഞ്ഞു. ലൈബ്രറി കമ്മിറ്റി കണ്‍വീനര്‍ ബാലചന്ദ്രന്‍ കൊന്നക്കാട് ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. 

സംസ്‌കൃതി ബഹ്‌റൈന്‍ ശബരീശ്വരം വിഭാഗ് സെക്രട്ടറി രജീഷ് ടി ഗോപാല്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. ബഹ്‌റൈനിലെ നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.