മനാമ: ബഹ്റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഈ മാസം 22-ന് സമാജത്തില്‍ നടക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

സമാജം അംഗങ്ങള്‍ അല്ലാത്ത ആളുകള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓര്‍ത്തോ, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗത്തിലെ പ്രഗദ്ഭരായ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ക്യാമ്പില്‍ എത്തുന്നത് എന്ന് സമാജം വനിതാ വിഭാഗം പ്രസിഡന്റ് ജയാ രവികുമാര്‍, സെക്രട്ടറി അര്‍ച്ചന വിഭീഷ് എന്നിവര്‍ പറഞ്ഞു. രാവിലെ 9 മണി മുതല്‍ 1 മണി വരെയാണ് മെഡിക്കല്‍ ക്യാമ്പ് ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജയാ രവികുമാര്‍ (36782497) അര്‍ച്ചന വിഭീഷ് (33018310) എന്നിവരെ വിളിക്കാവുന്നതാണ്.