മനാമ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗബാധിതയായ കണ്ണൂര്‍ സ്വദേശിനി ഇനാറ മോള്‍ക്ക് മുഹറഖ് മലയാളി സമാജം സമാഹരിച്ച തുക കൈമാറി. ചാരിറ്റി വിങ് കണ്‍വീനര്‍ മുജീബ് വെളിയംകോട് ഇനാറ മോള്‍ ചികിത്സ സഹായ കമ്മറ്റി ബഹ്റൈന്‍ ചെയര്‍മാന്‍ മജീദ് തണലിനാണ് തുക കൈമാറിയത്.

എം.എം.എസ് പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, ട്രഷറര്‍ അബ്ദുറഹിമാന്‍ കാസര്‍കോട്, അസി. ട്രഷറര്‍ ബാബു എം. കെ, ചികിത്സ സഹായ കമ്മറ്റി കണ്‍വീനര്‍ ഹാരിസ് പഴയങ്ങാടി, വൈസ് ചെയര്‍മാന്‍ നജീബ് കടലായി, ജെ.പി. കെ തിക്കോടി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഈ സല്‍ പ്രവൃത്തിയില്‍ ഭാഗഭാക്കായ മുഹറഖ് മലയാളി സമാജം അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും യോഗത്തില്‍ നന്ദി അറിയിച്ചു.