മനാമ: യൂത്ത് ഇന്ത്യ ബഹ്റൈന്റെ യൂത്ത് കാര്‍ണിവലിന്റെ ഭാഗമായി നടത്തിയ ഇന്റേര്‍ണല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ യൂത്ത് ഇന്ത്യ റിഫ ജേതാക്കളായി. 

യൂത്ത് ഇന്ത്യ സിന്‍ജ്ജ് സര്‍ക്കിളിനെ 2-0 ഗോളില്‍ തോല്‍പിച്ചു. മികച്ച കളിക്കാരനായി സലീലിനെയും, മികച്ച ഗോള്‍ കീപ്പറായി ഗസാലിയെയും തിരഞ്ഞെടുത്തു. റഫറി നബീല്‍ കളി നിയന്ത്രിച്ചു. ജുനൈദ്, സജീബ് മുര്‍ഷാദ്, സവാദ്, ഇജാസ് എന്നിവര്‍ നേതൃത്വം നല്‍കി.