മനാമ: ബഹ്റൈന്‍ കേരളീയ സമാജം നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു വിജയ ദശമി നാളില്‍ വിദ്യാരംഭം സംഘടിപ്പിച്ചു. 

സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിരവധി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു. സമാജത്തില്‍ സംഘടിപ്പിച്ച വിദ്യാരംഭം ചടങ്ങില്‍ നിരവധി പേരാണ് പങ്കെടുത്തതെന്ന് സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ സമാജം ഭരണ സമിതി അംഗങ്ങള്‍, സമാജം അംഗങ്ങള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നടന്ന നവരാത്രി സമാപന സമ്മേളനനത്തില്‍ ബഹ്റൈനിലെ പ്രമുഖ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും സംഗീത നിശയും നവ്യാനുഭവമായി. 

കഴിഞ്ഞ 9 ദിവസങ്ങളിലായി നടന്ന നവരാത്രി മഹോത്സവം വമ്പിച്ച വിജയമാക്കിയ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമാജം പി.വി. രാധാകൃഷ്ണ പിള്ള, സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.