മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബോബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കി. 

പുനര്‍നിര്‍മ്മിച്ച ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ വിശുദ്ധ കൂദാശയ്ക്കും ദേവാലയത്തിന്റെ അറുപത്തിമൂന്നാമത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും മുഖ്യ കാര്‍മ്മികത്വം വഹിക്കുവാന്‍ എത്തിയതായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. 

കെ.സി.ഇ.സി. പ്രസിഡന്റ് റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്കിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തിന് റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ സ്വാഗതം അറിയിച്ചു. റവ. ഡേവിഡ് വി. ടൈറ്റസ്, റവ. വി.പി. ജോണ്‍, റവ. ഫാദര്‍ നോബിന്‍ തോമസ്, റവ. ഷാബു ലോറന്‍സ്, ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫന്‍, ട്രഷറര്‍ റിജൊ ജോണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബേസില്‍ ബാബു നന്ദി പറഞ്ഞു.