മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ മഹാത്മാഗാന്ധിയുടെ ജന്മദിന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഗാന്ധിജിയുടെ 152-ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. മിഡില്‍ സെക്ഷന്‍ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

സ്‌കൂളിലെ വിദ്യാര്‍ത്ഥികൾ ചിന്തനീയമായ പോസ്റ്ററുകള്‍, പെയിന്റിംഗുകള്‍, ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവ പങ്കുവെച്ചു.

ശുചിത്വ പരിപാലനം, പരിസ്ഥിതിയുടെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നീ സന്ദേശങ്ങളുമായി ഗാന്ധിജിക്ക് അവര്‍ പ്രണാമം അര്‍പ്പിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപിതാവിന് പ്രത്യേക സ്മരണാഞ്ജലി അര്‍പ്പിച്ചു.

ആഘോഷങ്ങള്‍ ഒക്ടോബര്‍ 14 വരെ തുടരും. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ വിദ്യാത്ഥികളെ അഭിനന്ദിച്ചു.