മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ അനുസ്മരിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) വിവിധ ആശുപത്രികളുമായും മെഡിക്കല്‍ സെന്ററുകളുമായും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കു മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം മൂന്നാമത്തെ പ്രോഗ്രാം രണ്ട് ഹോസ്പിറ്റലുകളില്‍ വെച് നടന്നു. മുഹറഖില്‍ കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലിലും ഹിദ്ദില്‍ ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്റ്‌ററിലും തൊഴിലാളികള്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും ഡോക്ടര്‍മാരുടെ കൻസള്‍ട്ടേഷനില്‍ പങ്കെടുക്കുകയും ചെയ്തു.

ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കര്‍ ശുക്ല മുഖ്യാതിഥിയായി. ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററില്‍ രവി ശങ്കര്‍ ശുക്ലയെ മാനേജിങ് ഡയറക്ടര്‍ കെ ടി മുഹമ്മദ് അലി, ജനറല്‍ മാനേജര്‍ അഹമ്മദ് ഷമീര്‍ എിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ മുഖ്യാതിഥിയെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോക്ടര്‍ ഷെരിഫ് എം സഹദുള്ള സ്വീകരിച്ചു. പങ്കെടുത്ത എല്ലാ തൊഴിലാളികള്‍ക്കും ഉച്ചഭക്ഷണവും ബഹുഭാഷാ കോവിഡ് -19 ബോധവല്‍ക്കരണ ഫ്‌ലയറുകളും നല്‍കി.