മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ 9 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷം 'ഉപാസന'യുടെ ഔപചാരിക ഉദ്ഘാടനം നടന്നു. പ്രമുഖ വ്യവസായി കെ ജി ബാബുരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വിദ്യ ടീച്ചറുടെ ശിക്ഷണത്തിലുള്ള കുട്ടികള്‍ അവതരിപ്പിച്ച മോഹിനിയാട്ടം, തുടര്‍ന്ന് ഇന്ദു സുരേഷ്, പ്രിയ കൃഷ്ണമൂര്‍ത്തി, കൃതിക രാമപ്രസാദ്, രമ്യ കൃഷ്ണമൂര്‍ത്തി, എം ആര്‍ ശിവ, ജയകുമാര്‍, സജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത കച്ചേരി എന്നിവ മികവുറ്റതാക്കി.

ഒക്ടോബര്‍ 7 മുതല്‍ 15 വരെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സമാജത്തില്‍ വച്ച് നടക്കു ക്ലാസിക്കല്‍ നൃത്ത-സംഗീത പരിപാടികള്‍ വീക്ഷിക്കുന്നതിനു എല്ലാ സംഗീത പ്രേമികളെയും ബഹ്റൈന്‍ കേരളീയ സമാജത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.