മനാമ: ബഹ്‌റൈനിലെ ഗായിക പവിത്ര പത്മകുമാറിനെ ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഏഷ്യാനെറ്റ് ജിസിസി ടാലന്റ് ഹണ്ട് സ്റ്റാര്‍ സിംഗര്‍ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പവിത്ര പത്മകുമാറിനെ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ടിനു വേണ്ടി പേട്ര മാണിക്ക മേനോന്‍ മെമെന്റോ നല്‍കി.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശികളായ പത്മകുമാര്‍ മേനോന്‍, സുമ പത്മകുമാര്‍ ദമ്പതികളുടെ മകളാണ് പവിത്ര. ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ടിന്റെ ജനറല്‍സെക്രട്ടറിയാണ് പത്മകുമാര്‍ മേനോന്‍.