മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഷിഫ അല്‍ ജസീറയുമായി സഹകരിച്ച് നടത്തുന്ന ജനറല്‍ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായ ഷുഗര്‍, കൊളസ്‌ട്രോള്‍, ക്രിയാറ്റിന്‍, എസ്.ജി.പി.ടി, ബി.പി, ബോഡി മാസ് ഇന്‍ഡെക്‌സ് തുടങ്ങിയ ലാബ് പരിശോധനകളാണ് ക്യാമ്പില്‍ ആദ്യ ഘട്ടത്തില്‍ നടത്തുന്നത്.

ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ സല്‍മാനിയ ഒബ്‌സ്ടട്രിക് & ഗൈനക്കോളജി വിഭാഗത്തിലെ ഡോ: അമര്‍ജിത് കൗര്‍ സന്ധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷിഫ അല്‍ ജസീറ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിും മുനവ്വര്‍, ബഹ്‌റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സാനി പോള്‍, അണ്ണാ തമിഴ് മന്‍ട്രം പ്രതിനിധി സെന്തില്‍, എന്നിവര്‍ മുഖ്യാതിഥികളായ ചടങ്ങില്‍ ക്യാമ്പ് കൺവീനര്‍ ഹരീഷ് പികെ മെഡിക്കല്‍ ക്യാമ്പ് കാര്യങ്ങള്‍ വിശദീകരിച്ചു.