മനാമ: ഗള്‍ഫ് മേഖലയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ മാതൃ ദേവാലയമായ ബഹ്‌റൈന്‍ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂര്‍ത്തീകരിച്ച ദേവാലയത്തിന്റെ വി.കൂദാശയും പെരുന്നാളും ഒക്ടോബര്‍ 9, 10 തീയതികളില്‍ നടക്കും. ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തിലാണ് പരിപാടി.

ഒക്ടോബര്‍ 9ന് വൈകിട്ട് 6 മണിക്ക് കൂദാശയും തുടര്‍ന്ന് കുര്‍ബാന, സമാപന സമ്മേളനം, സുവനിയര്‍ നാമകരണം, ഡോക്യൂമെന്ററി പ്രകാശനം, മരിയന്‍ മാസികയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനവും നടക്കും.

ഒക്ടോബര്‍ 10ന് വൈകിട്ട് 6.15ന് സന്ധ്യ നമസ്കാരത്തെ തുടര്‍ന്ന് കുര്‍ബാനയും ആദരിക്കല്‍ ചടങ്ങും നടക്കും.

മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. കോവിഡ് നിബന്ധനങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടു പരിപാടികളില്‍ വെർച്വലായി പൊതുജനങ്ങള്‍ക്ക് സംബന്ധിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളതായി കത്തീഡ്രല്‍ വികാരി റവ. ഫാ.ബിജു ഫിലിപ്പോസ് വാർത്താ കുറിപ്പിൽ അറിയിച്ചു.