മനാമ: കാർട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തില്‍ കേരള കാത്തലിക് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ചിരിയും ചിന്തയും ചിന്തേറിടു വരയുടെ  തമ്പുരാന്‍ ആയിരുന്നു കാർട്ടൂണിസ്റ്റ് യേശുദാസന്‍ എുന്നും അദ്ദേഹത്തിന്റെ വിയോഗം കേരള ജനതക്ക് തീരാ നഷ്ടമാണെും അനുശോചിച്ചു. വെർച്വൽ വഴിയായിരുന്നു അനുശോചന യോഗം.

കെ സി എ യുടെ അതിഥിയായി യേശുദാസൻ ബഹ്‌റൈനില്‍ എത്തിയതും തുടര്‍ന്നുള്ള ഓര്‍മ്മകളും പ്രസിഡന്റ് റോയി സി ആന്റണി പങ്കുവെച്ചു. അനുശോചന യോഗത്തില്‍ കെ സി എ ഭാരവാഹികളും അംഗങ്ങളും സംബന്ധിച്ചു.