മനാമ: ബഹ്റൈന്‍ ഏഷ്യന്‍ സ്കൂളില്‍ മഹാത്മാ ഗാന്ധിയുടെ 152 മത് ജന്മദിനം ആഘോഷിച്ചു. വെർച്വലായി നടന്ന പരിപാടി അവതരണഭംഗിയാല്‍ ശ്രദ്ധേയമായി.

സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി വിദ്യാര്‍ത്ഥികളും അധ്യാപകരും വെള്ള വസ്ത്രം ധരിച്ചു. ഡോക്യുമെന്ററികളിലൂടെയും ഹ്രസ്വ വീഡിയോകളിലൂടെയും ചിത്രീകരിക്കപ്പെട്ട ഗാന്ധിയുടെ ആദ്യകാല ജീവിതത്തിലേക്കും നേട്ടങ്ങളിലേക്കുമുള്ള കാഴ്ചകളിലൂടെ 
ഛായാചിത്രങ്ങള്‍ വരച്ചും കവിതകള്‍ വായിച്ചും സംഗീതോപകരണങ്ങള്‍ വായിച്ചും ഗാന്ധിജയന്തിയുടെ പ്രാധാന്യം പ്രകടമാക്കി വിദ്യാര്‍ത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിവിധ ഗ്രേഡുകളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. 

പ്രിന്‍സിപ്പല്‍ മോളി മാമ്മന്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു.