മനാമ: വര്‍ഷംതോറും ഒക്ടോബര്‍ രണ്ടിന് നടത്തിവരാറുള്ള വിഖായ ദിനം ഈ വര്‍ഷവും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ആചരിച്ചു. മനാമ സമസ്ത ആസ്ഥാന മന്ദിരത്തില്‍ നടന്ന വിഖായ ദിന സംഗമത്തില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ചെറുഭാഷണത്തിലൂടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

ബഹ്‌റൈനില്‍ പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്കും, മറ്റു പ്രതിസന്ധികളില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടിയും വിഖായ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ പറഞ്ഞു.

അബ്ദുല്‍ മജീദ് ചോലകോട് അധ്യക്ഷത വഹിച്ച സംഗമത്തില്‍ നവാസ് കുണ്ടറ സ്വാഗതം പറഞ്ഞു.