മനാമ: കെ.എം.സി.സി 2021-2023 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. 'ചേര്‍ത്തു പിടിക്കാന്‍ ചേര്‍ന്നു നില്‍ക്കുക' എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ. പാലക്കാട് ജില്ലാ കെ.എം.സി.സി യുടെ അംഗത്വ വിതരണ ഉത്ഘാടനം ബഹ്റൈന്‍ കെ.എം.സി.സി 
സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, കിങ് ഹമദ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തിലെ ജീവനക്കാരന്‍ മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി അന്‍സാറിനു നല്‍കി നിര്‍വഹിച്ചു.

മനാമ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീന്‍ മാരായമംഗലം അധ്യക്ഷത വഹിച്ചു. കെ.പി നിസാമുദ്ധീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.