മനാമ: ഇന്ത്യന്‍ സ്കൂളില്‍ പതിനെട്ടാമത് വാര്‍ഷിക ശാസ്ത്ര സാങ്കേതിക ദിനം (ടെക്‌നോഫെസ്റ്റ്)  ആഘോഷിച്ചു. സ്കൂളിലെ സയന്‍സ് ഫാക്കല്‍റ്റി സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീം വഴിയാണ് നടന്നത്. ടെക്നോ ഫെസ്റ്റിന്റെ ആദ്യ സെഷന്‍ 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലായിരുന്നു. അതില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രോജക്ടുകളും പരീക്ഷണങ്ങളും അവതരിപ്പിച്ചു.

രണ്ടാമത്തെ സെഷന്‍ 11, 12 ക്ലാസുകളിലായിരുന്നു. 'വളര്‍ച്ച ഐഛികമാണ്, മാറ്റം അനിവാര്യവും' എന്ന വിഷയത്തില്‍ ഇന്റര്‍ സ്‌കൂള്‍ സിമ്പോസിയം നടന്നു. അവസാന സെഷന്‍ 9, 10 ക്ലാസുകളിലായിരുനന്നു. അതില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രവര്‍ത്തന മാതൃകകള്‍ അവതരിപ്പിച്ചു.

ജ്യോത്സ്‌ന കെ പ്രശാന്ത്, ജൊവാന ജെസ് ബിനു, ജനനി മുത്തുരാമന്‍ എിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. സ്വാഗത പ്രസംഗം പൃഥ ശര്‍മ്മ നിര്‍വഹിച്ചു. ഫിസിക്‌സ് വിഭാഗം മേധാവി സുദീപ്‌തോ സെന്‍ഗുപ്ത നന്ദി പറഞ്ഞു.

ഇന്ത്യന്‍ സ്‌കൂള്‍ ചരിത്രത്തില്‍ ഒരു വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ ആദ്യത്തെ ടെക്‌നോഫെസ്റ്റ് കോഫറന്‍സാണിത്.