മനാമ: ബഹ്റൈന്‍ കേരളീയ സമാജം 9 ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ 'ഉപാസന' സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത-സംഗീത പരിപാടികള്‍ മാത്രം ഉള്‍പ്പെടുത്തിയാകും നവരാത്രി ആഘോഷം നടത്തുക. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഒക്ടോബര്‍ 7 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍, ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സ്റ്റേജില്‍ ആയിരിക്കും നവരാത്രി ആഘോഷ പരിപാടികള്‍. ബി.കെ.എസ്. ഫേസ്ബുക് പേജില്‍ പരിപാടികള്‍ ഓലൈന്‍ ആയി വീക്ഷിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

ശാസ്ത്രീയ കലകള്‍ പ്രോത്സാഹിപ്പിക്കാനും, അവ ആസ്വദിക്കാനുമുള്ള അവസരം ഒരുക്കാനുമാണ് നവരാത്രി നാളുകളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി എന്നിവര്‍ അറിയിച്ചു.