മനാമ: ബഹ്‌റൈന്‍ മലയാളികള്‍ക്ക് വേണ്ടി സീറോ മലബാര്‍ സൊസൈറ്റി സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ സംഗീത് ജന്‍സണ്‍ ആന്‍ഡ് ടീം ഒന്നാം സമ്മാനത്തിന് അര്‍ഹരായി. 

പൂക്കള മത്സരം പ്രസിഡന്റ് ചാള്‍സ് ആലുക്ക ഉദ്ഘാടനം ചെയ്തു. രണ്ടാം സമ്മാനം സോജി മാത്യു ആന്‍ഡ് ടീമും, ഗീതു തോമസ് ആന്‍ഡ് ടീമും പങ്കിട്ടെടുത്തു. ജോജി ആന്‍ഡ് ടീം മൂന്നാം സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക്, ഓണാഘോഷ പരിപാടികളുടെ പരിസമാപ്തി കുറിക്കുന്ന സെപ്റ്റംബര്‍ 17ന് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പൂക്കള മത്സരത്തിന്റെ കണ്‍വീനര്‍ ഷിബു എബ്രഹാം പറഞ്ഞു. 

ജനറല്‍ സെക്രട്ടറി സജു സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു. സീറോ മലബാര്‍ സൊസൈറ്റി ഔദ്യോഗിക ഭാരവാഹികളായ ഷെബിന്‍ സ്റ്റീഫന്‍, ജോജി വര്‍ക്കി, അലക്‌സ് സ്‌കറിയ, റൂസ്സോ മോന്‍സി മാത്യു, ലോഫി, പോളി വിതയത്തില്‍ എന്നിവര്‍ സംസാരിച്ചു. മോന്‍സി മാത്യു നന്ദി പറഞ്ഞു.