മനാമ: ഒരു ജീവനായ് ഒരു തുള്ളി രക്തം- എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു. 

സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി വി.കെ. കുഞ്ഞഹമ്മദ് ഹാജി, ട്രഷറര്‍ എസ്.എം. അബ്ദുല്‍ വാഹിദ്, കേന്ദ്ര, ഏരിയ നേതാക്കള്‍, ഐ.സി.ആര്‍.എഫ്. പ്രതിനിധി പങ്കജ്, ഒ.ഐ.സി.സി. പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി. ബഹറൈന്‍ ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, ആക്ടിങ് ജനറല്‍ സെക്രട്ടറി കെ.പി. മുസ്തഫ, ബഷീര്‍ അമ്പലായി (ബി.കെ.എസ്.എഫ്) തുടങ്ങിയ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകള്‍ അര്‍പ്പിച്ചു. 

എസ്.കെ.എസ്.എസ്.എഫ്. ബഹ്‌റൈന്‍ ജന: സെക്രട്ടറി അബ്ദുല്‍ മജീദ്, ഓര്‍ഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറ, ട്രഷറര്‍ സജീര്‍ പന്തക്കല്‍, ആക്ടിങ് പ്രസിഡന്റ് ഉമൈര്‍ വടകര, ഇസ്മായില്‍ വേളം, മുഹമ്മദ് മോനു പി.ബി., നൗഫല്‍ വയനാട്, സമദ് വയനാട്, ജസീര്‍ വാരം തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.