imageമനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ബഹ്റൈന്‍ വനിതാ വിഭാഗം മനാമ ഏരിയ ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് സംഘടിപ്പിക്കുന്നു. 

ചൊവ്വ വൈകീട്ട് 4.30 നു നടക്കുന്ന പരിപാടിയില്‍ 'കോവിഡാനന്തര ആരോഗ്യ പരിരക്ഷ' എന്ന വിഷയത്തിലെ ബോധവത്കരണ ക്ലാസിന് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍, സ്‌പെഷലിസ്റ്റ്, ഡോ. അനൂപ് അബ്ദുല്ല നേതൃത്വം നല്‍കും. 

വിശദവിവരങ്ങള്‍ക്ക് 33230855 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.