മനാമ:  ബഹ്റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരളാ കാത്തലിക് അസോസിയേഷന്‍ (കെ.സി.എ.) സ്വാതന്ത്ര്യദിനാഘോഷങ്ങളും സമ്മര്‍ ക്യാമ്പ് ഫിനാലെയും ഓഗസ്റ്റ് 21-ന് സംഘടിപ്പിക്കും. 

ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ ബാബു രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളോടൊപ്പം സമ്മര്‍ക്യാമ്പിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. 

ചടങ്ങില്‍ സമ്മര്‍ക്യാമ്പില്‍ മികച്ച പ്രകടനം നടത്തിയ കുട്ടികള്‍ക്കു സ്റ്റാര്‍ അവാര്‍ഡ് നല്‍കും. സമ്മര്‍ക്യാമ്പ് കണ്‍വീനര്‍ സോയ് പോളിനെയും ക്യാമ്പ് അഡൈ്വസര്‍ ജൂലിയറ്റ് തോമസിനെയും മറ്റ് കോഡിനേറ്റര്‍മാരേയും ചടങ്ങില്‍ ആദരിക്കും.

ചടങ്ങുകള്‍ ഓണ്‍ലൈന്‍ ആയി യൂട്യൂബ്, ഫേസ്ബുക് ചാനലുകള്‍ വഴി സംപ്രേക്ഷണം ചെയ്യുമെന്നു കെ.സി.ഏ പ്രസിഡന്റ് റോയ് സി ആന്റണിയും ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.